Aarpee
aarpees.bsky.social
Aarpee
@aarpees.bsky.social
140 followers 61 following 1.6K posts
He/him. Books, Movies, Cycling. No to Hate politics. English/Malayalam.
Posts Media Videos Starter Packs
Pinned
ഹെന്റെ നീലാകാശമേ..

(ബഷീർ എഴുതി ഷീല ഉറക്കെ വായിക്കുന്ന അതേ ടോണിൽ)
ഏത് കൃസ്റ്റ്യൻ വിഭാഗമാണെന്ന് തിരിച്ചറിയാനാണോ ഈ കൊന്തയിങ്ങനെ ക്ലോസപ്പിൽ കാണിക്കുന്നത്? അതോ, ഏതേലും ഒരു കൃസ്ത്യാനി എന്നേ ഉള്ളോ?
അതിനടിയിൽ വന്ന കമന്റുകൾ അതിലും കേമം. "ഇപ്പോ ആയുർവേദവൈദ്യന്മാരുടേയും ഹോമിയോക്കാരുടേയും മുന്നിൽ ആൾക്കാർ ക്യൂവാണ്, ഇവന്മാർക്ക് അതുപോലെ ആളെ കിട്ടാത്തേന്റെ അസൂയയാ", "ഇവന്മാർ (സയൻസ് പറയുന്ന എല്ലാരെയും ആണെന്ന് തോന്നുന്നു) ഓരോന്ന് പറയുന്നത് കേട്ടാൽ വിശ്വസിച്ചു പോവും, ഇപ്പോഴല്ലേ സത്യം മനസിലായത്!", അങ്ങനെയങ്ങനെ. എനിക്കീ വിദ്വാന്മാരോടൊക്കെ പറയാനുള്ളത് നെഞ്ചുവേദന വന്നാപ്പോലും സയൻസിനെ വിശ്വസിക്കരുതെന്നാ, ചിറ്റമൃതും ഗന്ധകവും അരച്ചുകലക്കി കുടിച്ചേക്കണം. ജയ് പ്രകൃതി!
നല്ല വിറ്റാണ്. ഒരു ചടങ്ങ് പോലെ എന്നും എഫ്ബിയിലൊന്ന് കേറി നോക്കി ഇറങ്ങുന്ന പതിവുണ്ട്. ഇപ്പോ എന്തു കാണണം എന്ന് അൽഗരിതം തീരുമാനിക്കുന്നോണ്ട് ഓരോരോ റാൻഡം പോസ്റ്റുകൾ കേറി വരും. ഇപ്പോ ഒരു കർത്താമ്മാവൻ യൂട്യൂബിൽ വീഡിയോ ഇടുന്ന ഏതോ ഡോക്ടറെ പരിഹസിക്കുന്ന പോസ്റ്റ് കണ്ടു. നിറയെ ആ ഡോക്ടറെ ഉദ്ദേശിച്ച് മണ്ടൻ വിളിയാണ്, എന്നിട്ട് അതിനിടയിലൊക്കെ സ്വന്തം മണ്ടത്തരവും വിളമ്പിയിരിക്കുന്നു. ഉദാ: "ചിറ്റമൃതിൽ കെമിക്കലില്ല, ആൽക്കലോയ്ഡ് ആണുള്ളത്, അതുപോലും അറിയാത്ത മണ്ടൻ ഡോക്ടർ!"
GDT യുടെ ഫ്രാങ്കെൻസ്റ്റെയിൻ ഇന്ത്യയിൽ ലിമിറ്റഡ് റിലീസ് മാത്രമേ ഉള്ളൂ എന്ന് തോന്നുന്നു. ഓറ്റിറ്റി റിലീസ് നെറ്റ്ഫ്ലിക്സിലാണത്രേ. #Frankenstein #Film
പണ്ടൊരു പുസ്തകത്തിൽ എഴുത്തുകാരൻ തന്റെ അമ്മാവനെക്കുറിച്ച് പറയുന്നത്, "അമ്മാവൻ ഒരുപാട് ഐഡിയകൾ ആലോചിക്കുകയും പറയുകയും ചെയ്യും, ഒന്നും ചെയ്തു നോക്കില്ല, എന്നിട്ട് ഇടയ്ക്കിടെ വിജയിച്ച ഓരോ ബിസിനസ് നെപ്പറ്റി കേൾക്കുമ്പോ അത് ഞാൻ പണ്ടേ ആലോചിച്ചതാണെന്ന് പറയും", ഓർമ വന്നു. ഞാന്തന്നെ അങ്ങനെ ഒരു അമ്മാവനായി മാറിക്കൊണ്ടിരിക്കുകയാണെന്ന തിരിച്ചറിവ്!
എന്നൊന്നും പറഞ്ഞൂട, എന്നാലും അങ്ങനെ പോണു. [ഹൗ ആർ യൂ ന്ന് ചോദിക്കുമ്പോ മറുപടിയായി ഉള്ള കഷ്ടപ്പാട് മുഴുവൻ വിവരിക്കുന്ന കഥ ഓർമ വന്നു :)]
ഒരേ നിരപ്പിലാണോ?
ഞാൻ പിന്നെ മാന്യനല്ലാത്തോണ്ട് സീക്രട്ട് ചാറ്റ് തുടക്കം മുതലേ ഉപയോഗിക്കുന്നു. പിന്നെ എല്ലാരും കരുതുന്നതല്ലാത്ത ഉപയോഗങ്ങൾ മറ്റുള്ളോർക്ക് പറഞ്ഞു കൊടുക്കാറുണ്ട്. അതിലൊന്നാണു മേലെപ്പറഞ്ഞത് (ടോക്സിക് കുരുക്കിൽ നിന്നും ചാടാൻ നോക്കുന്നോർക്കുള്ള ഉപയോഗം). പിന്നെ എത്ര ചാറ്റ് വേണേലും തുറക്കാം എന്നോണ്ട് പല ടോപിക് ഒക്കെ വെവ്വേറെയാക്കാൻ (ഇത് റിലേഷനിലുള്ളോർക്ക് ആവശ്യം വരും) :)
ഹലോ ബിസ്കി.
ക്ഷമിക്കണം, "Keralam Sky" ആണ് Kerala Sky അല്ല.
ഫീഡ്സ് എന്നൊരു റ്റാബ് കാണുന്നുണ്ടോ? അതിൽ പോയി "നീലാകാശം", "KeralaSky" എന്നിവ തിരഞ്ഞു നോക്കുക. ആ രണ്ട് ഫീഡിലും പോയി നോക്കിയാൽ മലയാളത്തിൽ സ്കീറ്റ് ചെയ്യുന്നോരെയും മലയാളികളേയും കാണാം, അവരെ ഫോളോ ചെയ്യുക. പിന്നെ നിങ്ങളും കൂടുതൽ പോസ്റ്റ് ചെയ്യുക, അപ്പോ ഇവിടെ ആക്റ്റീവായോർ നിങ്ങളേയും കാണും, ഫോളോ ചെയ്യും.
ആവശ്യം കഴിഞ്ഞാലുടനെ ആ ചാറ്റ് തന്നെ ഡിലീറ്റ് ചെയ്തു കളയുകയും ചെയ്യാം. അബ്യുസീവ്/ടോക്സിക് റിലേഷനുകളിലും മറ്റും പെട്ടിരിക്കുന്ന ആളുകൾക്ക് ടെലിഗ്രാമിന്റെ സീക്രട്ട് ചാറ്റ് ഒരു വലിയ സുരക്ഷയാണ്. [വാട്ട്സാപ്പിലും സിഗ്നലിലും ഒരാളുമായ് ഒരൊറ്റ ചാറ്റേ പറ്റൂ. വാട്ട്സാപ്പിൽ ഒരു മെസേജ് ഡിലീറ്റ് ചെയ്താൽ അക്കാര്യം കൂടെ എഴുതിക്കാണിക്കും! സിഗ്നലിൽ ഡിലീറ്റേ ഇല്ലെന്നാ ഓർമ].
ഒരു കമ്പനിയുടേയും അവകാശവാദങ്ങളെ കണ്ണടച്ചു വിശ്വസിക്കാൻ പറ്റില്ല, എന്നാലും മൂന്നാം കക്ഷികളിൽ നിന്നും ഒഴിവായി പൂർണമായും പ്രൈവസി വേണ്ട കാര്യങ്ങൾ ഷെയർ ചെയ്യാൻ ഉള്ളതിൽ വിശ്വസനീയം എന്ന് തോന്നീട്ടുള്ളത് ടെലിഗ്രാം സീക്രട്ട് ചാറ്റാണ്. ഏത് ഡിവൈസിലാണോ ആ ചാറ്റ് തുടങ്ങിയത് അതിൽ മാത്രമേ കിട്ടൂ, നിങ്ങളുടെ തന്നെ മറ്റ് ഡിവൈസിലൊന്നും അങ്ങനെ ഒരു ചാറ്റ് ഉണ്ടെന്ന് പോലും കാണില്ല.
ഒരു ന്ത്യാക്കാരനെന്ന നിലയിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ഞാൻ ഏറ്റവും കുറച്ചു വിശ്വസിക്കുക ന്ത്യൻ മേഡ് എന്നും പറഞ്ഞ് വരുന്ന മെസഞ്ചർ ആപ്പുകളെ ആവും. സിഗ്നൽ പോലും ചില കാര്യങ്ങളിൽ സ്പൂക്കി ആണ്: മെസേജുകൾ ഡിലീറ്റ് ചെയ്യാൻ പറ്റില്ല, അയച്ചത് മുഴുവൻ അവരുടെ സെർവറിൽ ഉണ്ടാവും, നമ്മളറിയാതെ ആരേലും നമ്മുടെ അക്കൗണ്ട് അവരുടെ ഡിവൈസിൽ സെറ്റാക്കിയാൽ ഒളിഞ്ഞുനോട്ടം എളുപ്പമാണ്, etc.
ബൈദബൈ, എന്താ ഇതിന്റെ പ്രത്യേകത? സെക്യൂരിറ്റി ഒന്നും പ്രതീക്ഷിക്കേണ്ട, ഒരു കേന്ദ്രമന്ത്രി തന്നെ എൻഡോർസ് ചെയ്തെന്നൊരു വാർത്ത കണ്ട സാഹചര്യത്തിൽ പ്രത്യേകിച്ചും. ആ പേരും ഹിന്ദിക്കാരുടെ അറ്റാക്കും ഒക്കെ സ്റ്റേജ്ഡ് ആണോയെന്നും ആർക്കറിയാം!
അരട്ടൈ ആണോ ആറാട്ടൈ ആണോ എന്നു സംശയമായല്ലോ. ങാ, എന്തായാലും വിവാദമൊക്കെ ഒന്ന് ആറട്ടെ.
അപ്പോ മാംഗയും വായിക്കാൻ പാടില്ലെന്ന് പറയില്ല? എന്റെയൊക്കെ കുട്ടിക്കാലത്ത് ബാലരമ പോലും വായിക്കരുതെന്നൊക്കെ ആയിരുന്നു പറയുക.
രണ്ടാം സീസൺ
മനുഷ്യനെ സംബന്ധിച്ച് ലൈംഗികബന്ധം ഒരു പ്രത്യുല്പാദനമാർഗം മാത്രമല്ല. അത് മാനസികവും ശാരീരികവുമായ ആരോഗ്യത്തെയും സഹായിക്കുന്ന ഒരു പ്രവൃത്തിയാണ്. അത് "സുഖം" മാത്രമല്ല, പങ്കാളികൾ തമ്മിൽ സ്നേഹം കൂടെ പങ്കുവെക്കാനുള്ള ഒരുപാധിയാണ്. അതൊക്കെ ആളുകൾ അവരവർക്ക് എത്ര വേണമെന്ന പോലെ മടിയില്ലാതെ കൈകാര്യം ചെയ്യട്ടെ, നമുക്കവരെ ജഡ്ജ് ചെയ്യാതിരിക്കാം.
ഒരു കുഞ്ഞ് ജനിച്ച് 6മാസം വരെയുള്ള സമയത്ത് മുലയൂട്ടൽ രാവും പകലും സജീവമായ് നടക്കുന്നുണ്ടെങ്കിൽ അമ്മയ്ക്ക് ആർത്തവം വൈകാനും അതുവഴി വീണ്ടുമൊരു ഗർഭധാരണം നടക്കുന്നത് തടയാനുമുള്ള ഒരു സവിശേഷത പ്രകൃത്യാലുണ്ട്. അത് സഹായിക്കുന്നോണ്ടാണ് മറ്റു നിരോധനമാർഗങ്ങൾ ഉപയോഗിക്കാത്തോരിൽ മക്കൾ തമ്മിലുള്ള വ്യത്യാസം ഏകദേശം ഒന്നരവയസിന്റേതാവുന്നത്. എല്ലാർക്കും എല്ലായ്പ്പോഴും ഇത് സഹായിക്കണമെന്നില്ല, അപ്പോ വ്യത്യാസം ഇതിലും കുറയാം.
മോഹൻലാലിന്റെ മക്കൾ തമ്മിൽ വെറും 11മാസത്തെ വ്യത്യാസമേയുള്ളൂ എന്നൊരു നിരീക്ഷണം ശ്രദ്ധയിൽ പെട്ടോണ്ട് പറയട്ടെ. ലാലിന്റെ തലമുറയിൽ ധാരാളം പേരുടെ മക്കൾ തമ്മിലുള്ള പ്രായവ്യത്യാസം ഏകദേശം 15-18 മാസം ആയിരിക്കുമെന്ന് ശ്രദ്ധിച്ചാലറിയാം. അതിനെ നമുക്കിടയിൽ ഗർഭനിരോധനസാമഗ്രികളുടെ ഉപയോഗം വ്യാപകമായത് 90കളുടെ അവസാനമോ അതിനും ശേഷമോ ആയിരിക്കാം എന്നതിന്റെ സൂചനയായി കണ്ടാൽ മതി. അപ്പോ മുലയൂട്ടൽ കാലത്തെ സ്വാഭാവികഗർഭനിരോധനം എന്നൊരു സംഗതിയെ ആശ്രയിച്ചാവും കുട്ടികളുടെ പ്രായവ്യത്യാസം. +
*how dangerous, not high 😬
ഇത് സ്വാഭാവികമായി സംഭവിക്കാവുന്ന ഒന്നല്ലേ? നമ്മുടെ നാട്ടിലെ രീതിയനുസരിച്ച് ഭാര്യ ഗർഭിണി ആയാൽ ഏഴാം മാസം തൊട്ട് കുഞ്ഞുണ്ടായി 3മാസം കഴിയും വരെ അവരുടെ വീട്ടിലാവും. പല വീട്ടുകാരും രണ്ട് പേരെയും തനിച്ചു കുറച്ചു നേരം കഴിയാൻ പോലും വിടില്ലെന്ന് ഓൺലൈനിലും ഓഫ്ലൈനിലും പറഞ്ഞു കേൾക്കാം. അപ്പോ കുറേ നാൾ കൂടി കാണുന്നേന്റെ ഒരാവേശം രണ്ടാൾക്കും ഉണ്ടാവാം ല്ലോ.
അരട്ടൈ എന്നൊരു ആപ് ഇറങ്ങിയെന്ന് ഇന്നാണറിഞ്ഞത്. അതിനു p-arattai എന്നൊരു പ്രോ വേർഷനും ഉണ്ടത്രേ.