Kovai Venkatesan
banner
kovaivenkatesan.bsky.social
Kovai Venkatesan
@kovaivenkatesan.bsky.social
190 followers 180 following 750 posts
വട്ടുസോടായുടെ വട്ടിന് നല്ല ഉന്നമാണെന്ന് പറഞ്ഞ് സോടാ കുപ്പി പൊട്ടാൻ പ്രാർത്ഥിച്ച് സോടാ നിറക്കുന്നിടത്ത് കണ്ണിൽ എണ്ണ ഒഴിച്ച് നിന്നവൻ
Posts Media Videos Starter Packs
Pinned
ഒരാണുംപെണ്ണും കൂടി " ഒരു സ്ട്രോങ്ങ്‌ ആൻഡ് ഒരു ലൈറ്റ് ചായ " എന്ന് ഓർഡർ ചെയ്താൽ,അതു കൊണ്ടുവരുന്നയാൾ ഒരു സംശയവുമില്ലാതെ, സ്ട്രോങ്ങ്‌ ചായ ആണിനും ലൈറ്റ് പെണ്ണിനും കൊടുക്കുന്ന ജഡ്‌ജ്‌മെന്റൽ പൊതുബോധത്തിനെതിരെയാണ് എന്റെ സമരം.
Reposted by Kovai Venkatesan
Dear Physicists and Physics fans,

I would like to encourage you to celebrate #WomenInPhysics Day this Friday, November 7th.

Why November 7th? Because it is the birthday of two of the most impactful women physicists of the 1900's: Marie Curie and Lise Meitner. 🎢 ⚛️ 🧪 👩‍🔬
Reposted by Kovai Venkatesan
Just now in front of McMurdo Station. Very rare to see Emperor's come right up to the front of McMurdo Station, especially so early in the summer. #scicomm 🧪
ഒരാണുംപെണ്ണും കൂടി " ഒരു സ്ട്രോങ്ങ്‌ ആൻഡ് ഒരു ലൈറ്റ് ചായ " എന്ന് ഓർഡർ ചെയ്താൽ,അതു കൊണ്ടുവരുന്നയാൾ ഒരു സംശയവുമില്ലാതെ, സ്ട്രോങ്ങ്‌ ചായ ആണിനും ലൈറ്റ് പെണ്ണിനും കൊടുക്കുന്ന ജഡ്‌ജ്‌മെന്റൽ പൊതുബോധത്തിനെതിരെയാണ് എന്റെ സമരം.
പക്ഷേ സംഗതി അങ്ങനല്ല. ആ മുറിക്ക് വേറെയും ഒരു വാതിൽ ഉണ്ടായിരുന്നു പോലും. ഒരു മുറിയുടെ ഒരു വാതിലിനു മാത്രമേ കാവൽ പാടുള്ളൂ എന്ന് ഐപിസി സെക്ഷൻ ഏതിലെങ്കിലും പറഞ്ഞിട്ടുണ്ടാവും. അല്ലാതെ അങ്ങനൊരു മണ്ടത്തരം പോലീസ് കാണിക്കുമെന്ന് ഞാൻ കരുതുന്നില്ല.
അതിനാൽ മേരി പ്യാരി കുറ്റവാളിയോംസ്...,
നിങ്ങൾക്ക് ചെയ്യാനുള്ള കുറ്റകൃത്യങ്ങൾ ചുരുങ്ങിയ റിസ്ക്കിൽ ആശുപത്രികളിൽ ചെയ്യൂ.തട്ടുകടേന്നു കടലമുട്ടായി മോഷ്ട്ടിക്കുന്നതിൽ പോലും ഇതിൽ കൂടുതൽ റിസ്ക് എലമെന്റ്സ് ഉണ്ട്.
മാത്രമോ തടവുചാടാനും ആശുപത്രിയാണ് ബെസ്റ്റ്.ഡോക്ടർടെ കോട്ട് എടുത്തിട്ടും, മാസ്ക് വച്ചും എത്രയെത്ര പേരാണ് ഹോസ്പിറ്റലിൽനിന്നും രക്ഷപെട്ടിട്ടുള്ളത്.
ഓസ്ലർ സിനിമയിൽ സീരിയൽ കില്ലർ തന്റെ അവസാന ഇരയെ ഹോസ്പിറ്റലിൽനിന്ന് കിഡ്നാപ് ചെയ്യാൻ പോകുന്നു എന്ന് പോലീസിന് വിവരം കിട്ടുന്നു. പ്രീ ഓപ് റൂമിനുള്ളിൽ രോഗിയെ വച്ച് പുറത്തു വൻ പോലീസ് സന്നാഹം. കുറച്ചു നേരം കഴിഞ്ഞു നോക്കുമ്പോൾ ആളെ കാണുന്നില്ല. "അമ്പട കില്ലറേ.. നീ ഓട് പൊളിച്ച് ആളെ കടത്തി അല്ലേ" എന്ന് പ്രേഷകർ അമ്പരക്കുന്നു.
സിനിമകളും സീരീസുകളും റഫറൻസ് ആയിട്ട് എടുക്കാമെങ്കിൽ,ഏറ്റവും ഈസിയായി ചെയ്യാൻ പറ്റുന്ന ഒരു കുറ്റകൃത്യം, ബോധം വന്നിട്ടു സാക്ഷി പറയാൻ വെയിറ്റ് ചെയ്ത്
ഐസിയുവിൽ കിടക്കുന്ന ആൾക്കാരെ പോയി തലയിണ അമർത്തിയോ, ഓക്സിജൻ ട്യൂബ് ഊരി വിട്ടോ കൊല്ലുന്നതാണ്.ഈ പണിക്കിറങ്ങിയ 99% പേരും വിജയകരമായി കൊല നടത്തി പിടിക്കപ്പെടാതെ മുങ്ങിയ ചരിത്രമാണ് നമുക്ക് മുന്നിലുള്ളത്
ലോകത്ത് എല്ലാവർക്കും അറിയാവുന്ന ചില നിസ്സാര കാര്യങ്ങളെ നമ്മൾ ചിലപ്പോൾ വലിയ തെറ്റിദ്ധാരണകളായാവും കൊണ്ടുനടക്കുക.
തമ്പാനൂർ ksrtc സ്റ്റാൻന്റിന് അടുത്തുള്ള ഇന്ത്യൻ കോഫി ഹൗസിൽ നിന്ന് ഊണ് കഴിച്ചപ്പോൾ കിട്ടിയ മീൻകറിയിലെ മുരിങ്ങക്കോൽ, സാമ്പാറിൽ നിന്നു തെറിച്ചു വീണതാണെന്നു വളരെക്കാലം വരെ ഞാൻ കരുതിയിരുന്നതു പോലെ
മറ്റൊരു തൊലിഞ്ഞ പാട്ടാണ് കളഭം തരാം ഭഗവാനെൻ മനസ്സും തരാം... ഫുൾ ഗിവ് എവെയ് ആണ്. എന്തിനാണ് ഇങ്ങനെ വേണ്ടാത്തതൊക്കെ കൊടുത്തു ഒഴുവാക്കി വിടുന്നത് നമ്മളെ കൂടെ കേൾപ്പിക്കുന്നത് . ഇതെല്ലം സഹിക്കാം കുക്കു കുക്കു കുയിലിനോട് ദിവ്യ ഉണ്ണി ആവശ്യപ്പെട്ടതൊന്നും ഞാനിവിടെ പറയുന്നില്ല
"പൊൻവീണേ എന്നുള്ളിൻ മൗനം വാങ്ങൂ.
ജന്മങ്ങൾ പുൽകും നിൻ നാദം നൽകൂ.."
ഇത്രേം തൊലിഞ്ഞൊരു എക്സ്ചേഞ്ച് ഓഫർ ഞാനെന്റെ ലൈഫ്ടൈമിൽ കണ്ടിട്ടില്ല.
ഒരു മര്യാദയൊക്കെ വേണ്ടെടെയ്?
അനോണികളോട് എനിക്ക് അയിത്തമൊന്നുമില്ല. പക്ഷേ അതിൽത്തന്നെ
ഗന്ധർവ്വന്റെ പെണ്ണ്, ദേവേന്ദ്രന്റെ മോള്, വേഴാമ്പലിന്റെ കുഞ്ഞമ്മ എന്നൊക്കെയുള്ള പേരുകൾ കാണുമ്പോഴാണ്
ഒരേ സമയം, ഒരേയാളെ, ഒരേ കാര്യത്തിനു പുച്ഛിക്കുന്ന രണ്ടു പേർക്കിടയിൽ അസാമാന്യമായൊരു കണക്ഷൻ ഉണ്ടാവുന്നതായി ഞാനിന്നു കണ്ടെത്തി.
യാതൊരു മുൻപരിചയവും ഇല്ലാതിരുന്നിട്ടും, ദേശ - ഭാഷകൾ വേറെയായിരുന്നിട്ടും,ആ പ്രത്യേക പുച്ഛവൈബ് ഒരുമിച്ചു സെൻസ് ചെയ്ത് ഞങ്ങൾ പരസ്പരം നോക്കി അതിഗൂഢമായി ചിരിച്ച ആ മൊമെന്റ് ഉണ്ടല്ലോ...
"മുറിവേറ്റ രണ്ടു മനുഷ്യർ ഒരായുസ്സ് കൊണ്ട് പരസ്പരം സുഖപ്പെടുത്താൻ ശ്രമിക്കുന്ന ഒന്നാണ് വിവാഹം."
എന്നു മോട്ടിവേഷക്കാർ.
എനിക്കു തിരിച്ചാണ് തോന്നുന്നത്. ഒരു കുഴപ്പോമില്ലാതിരുന്ന രണ്ടു മനുഷ്യർ ഒരായുസ്സ് കൊണ്ട്.... അല്ലേൽ വേണ്ട
സിനിമാപ്രേമിയായ മധ്യവയസ്‌കൻ കാന്താരാ 2 കാണാൻ സുമനസ്സുകളുടെ സഹായം തേടുന്നു.
അതിലേയ്ക്കായി, കാന്താരാ 1 കാണാൻ,നിങ്ങളാൽ കഴിയുന്ന പോലെ എന്നെ നിർബന്ധിക്കാമോ?. ഞാൻ നിർബന്ധിച്ചിട്ട് ഞാൻ കേൾക്കുന്നില്ല
ഗുലുമാല് പിടിച്ച മറ്റവയവങ്ങളൊക്കെ കയ്യെത്താത്ത പരുവത്തിൽ ഫിറ്റ്‌ ചെയ്തു വന്നതു നന്നായി. ഇല്ലാരുന്നേൽ ഈ ചെറുകുടലേലും വൻകുടലേലുമൊക്കെ വേറെ വേറെ മോയിസ്ചറൈസറും സൺസ്ക്രീനും തേച്ചു പിടിപ്പിച്ചിട്ട്, നമ്മൾ എപ്പോ ഒരു വഴിക്ക് ഇറങ്ങാനാന്നാ?.
ഇൻഫ്ലുൻസർമാരുടെ ബ്യൂട്ടി വ്ലോഗുകൾ കണ്ടാൽ മനുഷ്യന് ആധി കേറും. മുഖത്തു തേക്കുന്ന ക്രീം കണ്ണിനു താഴെ തേച്ചൂട പോലും. അതിനു വേറെ അണ്ടർഐ ക്രീമുണ്ടത്രേ. തലേൽ തേക്കുന്നത് പുരികത്തേൽ തേച്ചൂടാ... താടി വരെ തേച്ചത് കഴുത്തേൽ തേച്ചാൽ കഴിഞ്ഞു കഥ.
മറ്റാരുടെയെങ്കിലും പോസ്റ്റ്‌, കോപ്പി പേസ്റ്റ് ചെയ്‌തു ഷെയർ ചെയ്യുമ്പോൾ ഓതറിന്റെ പേര് പോസ്റ്റിന്റെ തുടക്കത്തിൽ തന്നെ കൊടുക്കുന്നതാണുചിതം.

ആരെങ്കിലും അവസാനം വരെ വായിക്കാതെ, ഈ കോപ്പിയടിക്കാരനെ ഒരു ജീനിയസ്സായി വിചാരിച്ച്, ആജീവനാന്തം ബഹുമാനിച്ചോണ്ട് നടപ്പുണ്ടാണ്ടാകുമോ എന്നോർത്തുള്ള എന്റെ സമാധാനക്കേടിനും ആര് സമാധാനം പറയും?
വല്യ പോസ്റ്റൊക്കെ വായിച്ചു, വായിച്ചു അവസാനം എത്തുമ്പോഴായിരിക്കും വേറെ ആളുടെ പേര് കാണുന്നത്. അത്രേം നേരം ഈ പോസ്റ്റ്‌ മൊതലാളിക്ക് കൊടുത്തോണ്ടിരുന്ന് വേസ്റ്റ് ആക്കിയ എന്റെ ബഹുമാനത്തിന് ആര് സമാധാനം പറയും?
ഒരു ഫ്രണ്ട് റിക്വസ്റ്റ് വന്നിട്ട് അക്സെപ്റ്റ് ചെയ്തു പോയി നോക്കുമ്പോൾ ആദ്യ പോസ്റ്റ്‌ ഇങ്ങനെ :

"ഫേസ്ബുക്കിൽ നിന്നൊരു ബ്രേക്ക്‌ എടുക്കുന്നു. എപ്പോൾ തിരിച്ചു വരും എന്നറിയില്ല."

ശ്ശെടാ... ഇതിപ്പോ നമ്മുടെ ദേവ്ജി പറഞ്ഞ പോലെയായല്ലോ
ഭരണമില്ലാതെ കോൺഗ്രസ് നശിക്കും ഭരിച്ചുകൊണ്ടിരുന്നാൽ സിപിഎമ്മും അപ്പോൾ പിന്നെ കേരളം കേന്ദ്രം ഭരിക്കുന്ന പാർട്ടി ഭരിക്കും എന്ന ഒരു സ്വപ്നം കാണുന്നുവോ നമ്മുടെ ജാതി നേതൃത്വം
കക്കുക..
മുക്കുക..
നക്കുക
കോലോം ക്ഷയിച്ചതാണേലും,ആഡ്ഡ്യത്തം നാലാളെ അറിയിക്കാൻ കോണോൻ പുരപ്പുറത്ത് ഉണക്കാനിട്ടതുപോലാണ് നമ്മുടെ നേതാക്കന്മാരുടെ പല പ്രഖ്യാപനങ്ങളും
ശമ്പളത്തിനും , പെൻഷനും , പരസ്യം ചെയ്യാനും , ഡീസലടിക്കാനും , കടമെടുക്കുന്ന..
ആളെ തലയെണ്ണി കടം വാങ്ങിക്കുന്ന കേരളത്തിൽ നിന്ന്..
ഖത്തറിന് പഠിക്കാനുണ്ട് എന്നൊക്കെ പറയാൻ ചില്ലറ ഉളുപ്പും തൊലിക്കട്ടിയുമൊന്നും പോരാ..
സഖാക്കളെ ,
നിങ്ങളെ അത്രമേൽ പരിഹസിക്കുകയാണ് നാട് ഭരിക്കുന്ന മന്ത്രി..
ഈ നാട് ഗീബൽസിയൻ നുണകളെയും , പ്രോപ്പഗണ്ടകളെയും , മണ്ടത്തരങ്ങളെയും അതിജയിക്കുക തന്നെ ചെയ്യും.
ഖത്തർ ഉപരോധക്കാലത്ത് വെസ്റ്റേൺ മീഡിയയ്ക്ക് നൽകിയ ഇൻ്റർവ്യൂവിൽ അന്നത്തെ ഖത്തർ വിദേശകാര്യ മന്ത്രി അബ്‌ദുറഹ്‌മാൻ അൽ-താനി പറയുന്നുണ്ട്..
"ഖത്തറിന് നിലവിലെ അതേ രീതിയിൽ 38 കൊല്ലം മുന്നോട്ട് പോവാനുള്ള റിസർവ്വ് ഫണ്ട് ഖത്തറിന്റെ കൈവശമുണ്ട്..അത് കൊണ്ട് ഖത്തറിനെ ഭയപ്പെടുത്താൻ അയൽരാജ്യങ്ങൾക്ക് സാധിക്കില്ലയെന്ന്.."
ചെക്ക് കേസിലും , മറ്റ് സാമ്പത്തിക പ്രയാസങ്ങളിലും അകപ്പെടുന്ന പൗരന്മാരെ സഹായിക്കാൻ പ്രത്യേകം വെൽഫയർ സ്കീമുകൾ..
കാറ് വാങ്ങാൻ പലിശയില്ലാത്ത വായ്പ്പകൾ.
അങ്ങനെ ലോകത്തിലെ ഏറ്റവും മികച്ച സൗകര്യങ്ങളിൽ ജീവിക്കുന്ന..
ലോകത്തിലെ ഏറ്റവും വലിയ ആളോഹരി വരുമാനമുള്ള രാജ്യത്തെക്കുറിച്ച്.
വെറും രണ്ട് ലക്ഷം രൂപ ആളോഹരി വരുമാനമുള്ള സംസ്ഥാനത്തിന്റെ മന്ത്രി , ഇത്ര കോൺഫിഡൻസായി നുണ പറയണമെങ്കിൽ..
അയാൾക്ക് അണികളിലുള്ള വിശ്വാസമെന്താണ്?