നീല സ്രാങ്ക് 🦋
banner
bluesrank.bsky.social
നീല സ്രാങ്ക് 🦋
@bluesrank.bsky.social
120 followers 110 following 930 posts
കോടീശ്വരന്മാർ സസൂക്ഷ്മം വീക്ഷിക്കുന്ന അക്കൗണ്ട്. ജാഗരൂകൻ, സൗമ്യൻ,ലൈക്കൻ മനസ്സിൽ തോന്നുന്നത് പങ്ക് വെക്കാൻ ഒരിടം.
Posts Media Videos Starter Packs
Pinned
മസ്കണ്ണൻ മയിർ

ഗ്രാബെറക്ക ഉയിർ
10 -15 മിനിറ്റ് ആണ് നോർമൽ ആയി കണക്കാക്കുന്നത്.
കാസർഗോഡ് റോഡ് സൈഡിൽ വേസ്റ്റ് കൊണ്ട് തള്ളിയ ആൾക്ക് 25k ഫൈൻ കൊടുത്തു എന്നൊരു വാർത്ത കണ്ടു. രാവിലെ തന്നെ സന്തോഷം തരുന്ന ഒരു കാര്യം തന്നെ കാണിച്ച് തന്ന മാതൃഭൂമിക്ക് പെരുത്ത് നന്ദി.
നാണമാവുന്നില്ലേ ഇങ്ങനെ ആൾക്കാരെ പറ്റിച്ച് നടക്കുമ്പോ എന്നാണ് ഞാൻ ആലോചിക്കുന്നത്.
വേഗം നല്ലൊരു ന്യൂറോയെ കാണണം.
മഴ വന്നപ്പോൾ റെയിൻകോട്ട് ഒക്കെ എടുത്ത് ഇട്ട് സെറ്റായപ്പോളേക്കും മഴ നിൽക്കുന്നത് എന്ത് ദ്രാവിഡ് ആണ്.
ദീപാവലി ആശംസകൾ 🪔
Reposted by നീല സ്രാങ്ക് 🦋
From silence to colour, from waiting to bloom.
അന്യഭാഷ സിനിമകൾ സബ് ടൈറ്റിൽ വായിച്ച് കണ്ടു കണ്ട് ഇപ്പോൾ മലയാള സിനിമയിൽ സബ് ടൈറ്റിൽ വന്നാൽ അത് വായിക്കുന്ന സ്വഭാവം രൂപപ്പെട്ടു. ഇപ്പോൾ നാട്ടിലെ തിയേറ്റർ ഒഴികെ സബ് വരുന്നത് കൊണ്ട് അതൊരു അലോസരമായി മാറുന്നുണ്ട്.
ദീപാവലി ആയിട്ട് ആരും സ്വീറ്റ്സ് ഒന്നും തരുന്നില്ല. അസ്വസ്ഥനാണ്.
രണ്ട് തോണിയിൽ കാല് വെക്കുന്നവരെ വേണ്ട എന്നാണ് നമ്മൾ നീലാകാശം ടീമിന്റെ തീരുമാനം. ഇവിടെ വേണ്ടെങ്കിൽ ട്വിറ്ററിൽ പൊയ്ക്കൂടെ (പാകിസ്താനിൽ പോ ട്യൂണിൽ വായിക്കുക)

#വിവാദം
ഇ ഡി സമൻസ് വിഷയം മനോരമ പിണറായിക്ക് കൊടുത്ത നല്ലൊരു വടിയാണ്. അത് നല്ല നിലയ്ക്ക് അവർ ഉപയോഗിക്കുന്നുമുണ്ട്. ഒരു വാർത്ത കൊടുക്കുമ്പോൾ അതിലെ വസ്തുത അന്വേഷിക്കാതെ കൊടുക്കുന്നത് കൊണ്ടാണ് ഇപ്പോൾ മീഡിയയെ ആൾക്കർ വിശ്വസിക്കാത്തത്. രാഷ്ട്രീയ അടിമകൾ അല്ലാതെ വേറെ ആരും വാർത്തകൾ പോലും ശ്രദ്ധിക്കാത്തത് ഇതൊക്കെ കൊണ്ടാണ്.
രണ്ട് ദിവസത്തേക്ക് രാത്രി ഉറങ്ങാൻ ഇന്ത്യൻ റെയിൽവേക്ക് 400 രൂപ കൊടുത്തു.
Reposted by നീല സ്രാങ്ക് 🦋
ജോൺ ലെനെനെ അനുസ്മരിചു കൊണ്ട്‌
അതിനിടയ്ക്ക് ഇങ്ങനെ ഒരു പാട്ടും ഉണ്ടാക്കി.

കേരള സാർ, 100% ലിറ്ററസി സാർ 😀
youtu.be/gtBgTVAwRAc?...
Kerala sir! 100 literacy sir OFFICAL SONG|ENGLISH|OFFICIAL VIDEO SONG
YouTube video by owndreamz
youtu.be
കൊച്ചി വാട്ടർ മെട്രോയുടെ മട്ടാഞ്ചേരി ടെർമിനൽ കാണാൻ ഒരു ഭംഗി ഒക്കെ ആയിട്ടുണ്ട്. സന്തോഷ് ജോർജ് കുളങ്ങരയെ ആസൂത്രണ കമ്മീഷൻ അംഗം ആക്കിയതിന്റെ ആവണം രൂപ കല്പനയിൽ വന്ന തിരിച്ച് പോക്ക്.
ഡോക്ടറിനെ വെട്ടിയ പ്രതിയോട് ഒരു മാധ്യമ പ്രവർത്തകൻ ചോദിക്കുന്നു, ഈ വെട്ട് ആർക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു എന്ന്, വീണ ജോർജിന് ആണൊന്നൊക്കെ.

കുറച്ചെങ്കിലും ബുദ്ധി ഉണ്ടെങ്കിൽ അവനെ മരപ്പൊട്ടൻ എന്നെങ്കിലും വിളിക്കാമായിരുന്നു.
കേരള സ്റ്റോറി സത്യം ആണെന്ന് നല്ല എജ്യുക്കേറ്റഡ് ആയിട്ടുള്ള ഒരു നോർത്ത് ഇന്ത്യക്കാരൻ വന്നു പറഞ്ഞപ്പോൾ ആണ് ഇന്ത്യയുടെ അവസ്ഥ മനസിലായത്.
ഇതിനൊക്കെ വളം വെച്ച് കൊടുക്കുന്നതിൽ നമ്മുടെ മീഡിയയ്ക്കും നല്ല പങ്കുണ്ട്. പ്രാഥമിക വിവരം പോലും അന്വേഷിക്കാതെ ഗവ ഹോസ്പിറ്റൽ ആണെങ്കിൽ അവിടുത്തെ ഡോക്ടർമാരെ കുറ്റപ്പെടുത്തുന്ന ടീം ആണ്.
ഡോക്ടർമാർക്ക് സംരക്ഷണം ഒരുക്കും എന്നൊക്കെ പറഞ്ഞത് കടലാസിൽ തന്നെ ഉണ്ടല്ലോ. ഇന്നലെയും ഒരു ഡോക്ടറിനെ വെട്ടിപ്പരിക്കേൽപ്പിച്ച വാർത്ത കണ്ടു. എന്ത് സുരക്ഷയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
ദിവസവും വണ്ടി വരുന്നുണ്ട് ബാംഗ്ലൂരിൽ. ഇത് ജനങ്ങൾ പിന്നെയും റോഡിൽ തള്ളുന്നത് കൊണ്ടാണ് പ്രശ്നം. വണ്ടി രാവിലെ വരും, ആ സമയത്ത് കൊണ്ട് കൊടുക്കാൻ മടി ആയത് കൊണ്ടൊക്കെ ആണ് റോഡിൽ വലിച്ചെറിയുന്നത്. മുന്നേ ആണെങ്കിൽ നമുക്ക് ഗവ:നെ കുറ്റം പറയാമായിരുന്നു, സിസ്റ്റം ഉണ്ടായിരുന്നില്ല. ഇപ്പോ സിസ്റ്റം ഉണ്ടാക്കി തന്നു, അത് ഉപയോഗിക്കാത്തത് ആണ് പ്രശ്നം.
ബിബിഎംപി ക്ലീനിംഗ് തൊഴിലാളികൾ ഉച്ചവരെ പണിയെടുത്ത് വൃത്തിയാക്കിയ സ്ഥലത്ത് പിറ്റേ ദിവസം രാവിലെ തന്നെ വേസ്റ്റ് കൊണ്ടിടുന്ന മലർകൾ. എന്നിട്ട് വലിയ വായിൽ ഇവിടെ വൃത്തിയില്ല എന്ന് വായിട്ടലയ്ക്കും. ഇന്ത്യയിൽ ഇന്ന് വൃത്തിയില്ലായ്മയ്ക്ക് ഗവൺമെന്റിന് കുറ്റം പറയുന്ന ആരെയെങ്കിലും കണ്ടാൽ, നിങ്ങൾ വേസ്റ്റ് എന്ത് ചെയ്യുന്നു എന്ന് ചോദിക്കണം. ഇനി ഗവണ്മെന്റിനെ മാത്രം കുറ്റം പറഞ്ഞു നടക്കരുത്.
ഇവിടെ ഒക്കെ തണുപ്പിച്ചാൽ രണ്ട് രൂപ പിന്നെയും കൊടുക്കണം. കൂളിംഗ് ചാർജ് എന്നും പറഞ്ഞ് വാങ്ങും. അതെന്ത് ചാർജ് എന്ന് ചോദിച്ചപ്പോൾ മലയാളി ആണോന്നൊരു ചോദ്യം കേട്ടു. കർണാടകയിൽ ഇതൊക്കെ നോർമൽ ആണെന്ന്.
കൊസ്രാക്കൊള്ളി, പണ്ട് നാട്ടിൽ ഓണത്തിന് കളിച്ച് ഒരു നാടകത്തിന്റെ പേരായിരുന്നു. വിഷയം ഒരു കള്ള് കുടിയന് പെണ്ണ് കിട്ടാത്തതും. ആ നാടകം അവസാനിച്ചത് “ഈ നാട്ടിലെ ഒരൊറ്റ ആണിനും ഇനി പെണ്ണ് കിട്ടൂല്ല” എന്നും പറഞ്ഞിട്ടാണ്.

കുറെ കാലത്തിന് ശേഷം ആ വാക്ക് കേട്ടപ്പോൾ ഓർമ വന്നത്
#ഭൂതകാലക്കുളിർ